| Monday, 21st September 2020, 11:52 pm

രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ ഇല്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് കണക്കുകള്‍ കൈയ്യിലില്ലെന്ന് അറിയിച്ച് കേന്ദ്രം. വിവിധ സംസ്ഥാനങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യ്ക്ക് കര്‍ഷക ആത്മഹത്യ സംബന്ധിച്ച് വിവരം കൈമാറാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി ആണ് രാജ്യസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

‘എന്‍.സി.ആര്‍.ബി അറിയിച്ചതനുസരിച്ച് മറ്റ് തൊഴിലുകളിലെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികളികള്‍ എന്നിവരുടെ വിവരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പരിമിതി കാരണം കാര്‍ഷിക മേഖലയിലെ ആത്മഹത്യയുടെ ദേശീയ കണക്കുകള്‍ പ്രത്യേക പ്രസിദ്ധീകരിക്കാന്‍ കഴിയില്ല,’ സംസ്ഥാന ആഭ്യന്തര മന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്നിരുന്നാലും ആത്മഹത്യകളും അപകടമരണങ്ങളും സംബന്ധിച്ച ഏറ്റവും പുതിയ എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ 10281 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ ഇത് 10,375 ആയിരുന്നു. കഴിഞ്ഞ ആഴ്ച ലോക്ഡൗണിനിടയില്‍ നാട്ടിലേക്ക് മടങ്ങവെ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ വിവരങ്ങള്‍ സംബന്ധിച്ച് ഡാറ്റകളില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more