മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 2006ല്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ ഒരുകൂട്ടം യുവാക്കള്‍ ഗുണാ കേവ് സന്ദര്‍ശിക്കുകയും അവരിലൊരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവമാണ് സിനിമയായിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിൽ ചർച്ചയാവുകയാണ് വീണ്ടും. സോഷ്യൽ മീഡിയയിൽ ആകെ മഞ്ഞുമലിലെ പിള്ളേര് നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച ദീപക് പറമ്പോലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് താരം അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തിന്റെ ഭാര്യ.
യഥാർത്ഥ സുധിയെ പോലെ തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സുധിയുടെ ഭാര്യ ദീപക്കിന് മെസേജ് അയച്ചത്. അഭിനയം വളരെ നന്നായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘ഹായ്, ഞാൻ സുധിയുടെ വൈഫാണ്. ഞാൻ പടം കണ്ടു സുപ്പറാണ്. അതിൽ സുധി എങ്ങനെയാണോ അതു പോലെയാണ് റിയൽ ആയിട്ടും. ചന്ദനക്കുറി നിർബന്ധമാണ്. നന്ദി,’ സുധിയുടെ ഭാര്യ പറഞ്ഞു.
അഭിനന്ദനത്തിന് പിന്നാലെ ദീപക് ഈ സന്ദേശം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.
അതേസമയം ചിത്രം ആദ്യദിനം തന്നെ മികച്ച കളക്ഷനാണ് തിയേറ്ററിൽ നിന്ന് നേടിയത്. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ മാസം തീർച്ചയായും പോസിറ്റീവ് റിപ്പോർട്ട് കിട്ടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.
Content Highlight: After Manjummal Boys Deepak Parmbol Messaged By Sudhi’s Wife