| Friday, 28th September 2012, 8:16 am

പുതിയ പാചക വാതക കണക്ഷനുകള്‍ നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ സിലിണ്ടറുകള്‍ നല്‍കുന്നത് നിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തി. നിലവിലുള്ള വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം മതി പുതിയ കണക്ഷന്‍ നല്‍കുന്നത് എന്നാണ് ഓയില്‍ കോര്‍പറേഷന്‍ പറയുന്നത്. രേഖകള്‍ പരിശോധിക്കാന്‍ ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും വേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.[]

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ തീരുമാനം അംഗീകരിക്കാനാണ് ഭാരത് പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും തീരുമാനം. അതേസമയം, പുതിയ കണക്ഷനുള്ള അപേക്ഷകള്‍ തള്ളില്ലെന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ പുതിയ കണക്ഷന് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ലെന്നും കമ്പനികള്‍ അറിയിച്ചു.

എണ്ണക്കമ്പനികളുടെ നോ യുവര്‍ കസ്റ്റമര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. ഇതുമൂലം ഒന്നിലധികം കണക്ഷന്‍ എടുത്തവരേയും വ്യാജ പേരുകളില്‍ കണക്ഷന്‍ എടുത്തവരേയും തിരിച്ചറിയാന്‍ സാധിക്കും.

We use cookies to give you the best possible experience. Learn more