ചെന്നൈ: കടുത്ത വരള്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന ചെന്നൈ നഗരത്തിന് ആശ്വാസമായി ഇന്ന് മഴ പെയ്തു. ആമ്പത്തൂര്‍, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗര്‍, തൈനാപേട്ട്, നന്ദനം, വടപളനി, റായപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ കനത്ത ഗതാഗതകുരുക്കും ഉണ്ടായി. അതേസമയം വരള്‍ച്ചയെ നേരിടാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ പളനി സ്വാമി സര്‍ക്കാറിനെതിരെ ഡി.എം.കെ സമരം ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ചെന്നൈയില്‍ വലിയ തോതിലുള്ള പ്രതിഷേധം നടത്തിയിരുന്നു. ജലദൗര്‍ലഭ്യത്തെ പളനി സ്വാമി സര്‍ക്കാര്‍ നിസാരാമായി കാണാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം.