ഗസ: ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പശ്ചിമേഷ്യയിലെ മറ്റൊരു സംഘര്‍ഷ ഭൂമിയായ ഗസയിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തി യു.എസ്. പ്രസിഡനന്റ് പദവിയില്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ അധികാരം ഒഴിയും മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ജോ ബൈഡന്‍ ആഗ്രഹിക്കുന്നതായി മുമ്പ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുക, ഹമാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തി യു.എസ് മറ്റൊരു ശ്രമം നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
ലെബനനിലുണ്ടായതുപോലൊരു സമാനമായ ഇടപെടല്‍ ഗസയിലും പ്രതീക്ഷിക്കുന്നതായി ഹമാസ് പ്രതികരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിനായുള്ള ഇസ്രഈലിന്റെ ആവശ്യങ്ങള്‍ ഇതുവരെ ഹമാസ് അംഗീകരിച്ചിട്ടില്ല.
വരും ദിവസങ്ങളില്‍, ബന്ദികളെ വിട്ടയച്ചാല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഹമാസിനെ തിരികെ അധികാരത്തില്‍ എത്തിക്കാതെ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ നടക്കും. യു.എസ്, തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് മറ്റൊരു മുന്നേറ്റം നടത്തും, ബൈഡന്‍ പറഞ്ഞു.
ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഗസയിലെ കരാറിനായി വീണ്ടും ശ്രമിക്കുന്നതിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ സംസാരിച്ചതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞിരുന്നു.
ഇസ്രഈലും ഹമാസും തങ്ങളുടെ നിലപാടുകളില്‍ അയവ് വരുത്താത്തതിനാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് അടുത്തിടെ ഖത്തര്‍ പിന്‍വാങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രാഈല്‍ സൈന്യത്തെ ഗസയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നുമാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഇസ്രഈല്‍ അംഗീകരിച്ചില്ല.
അതേസമയം ലെബനനിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് നിര്‍ണായകമായ റോള്‍ ആണ് അമേരിക്ക വഹിച്ചത്. യു.എസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈലും ലെബനനും അംഗീകരിക്കുകയായിരുന്നു.
ഇസ്രഈലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇസ്രഈല്‍ കാബിനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയുടെ അംഗീകാരത്തിനായി കരാര്‍ സമര്‍പ്പിച്ചിരുന്നു. തീവ്ര വലതുപക്ഷ മന്ത്രി ബെന്‍ ഗ്വിര്‍ മാത്രമാണ് കരാറിനെതിരെ വോട്ട് ചെയ്തത്.
Content Highlight: After Lebanon, the US pressured Israel to declare an immediate ceasefire in Gaza