റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പേര് മാറ്റി. സാമ്രാട്ട് പൃഥ്വിരാജെന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന്റെ പേരിനെതിരെ രജ്പുത് കര്‍ണി സേന പൊതു താല്പര്യ ഹരജി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ പേര് മാറ്റിയത്.
ടൈറ്റിലില്‍ പൃഥ്വിരാജിന്റെ പേരിന് മുമ്പ് സാമ്രാട്ട് എന്ന് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണി സേന പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ സിനിമ ബഹിഷ്കരിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പരാതിക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിച്ചുവെന്നും ചിത്രത്തിന്റെ പേര് മാറ്റി സാമ്രാട്ട് പൃഥ്വിരാജ് എന്ന് മാറ്റിയെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ എതിര്‍പ്പുകളോ തര്‍ക്കവിഷയങ്ങളോ ഇല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 2018 ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ പത്മാവതിന്റെ റിലീസും രജപ്ത് കര്‍ണി സേന തടഞ്ഞിരുന്നു.
സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിനണ് തിയറ്ററുകളില്‍ എത്തുന്നത്. മാനുഷി ചില്ലറാണ് അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.
Content Highlight: after Karni Sena threatens to boycott film, Akshay Kumar has movie name changed