Advertisement
Entertainment news
കര്‍ണന് പിന്നാലെ വീണ്ടും ഒന്നിക്കാനൊരുങ്ങി ധനുഷും മാരി സെല്‍വരാജും; പ്രഖ്യാപനവുമായി ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 23, 09:24 am
Friday, 23rd April 2021, 2:54 pm

ചെന്നൈ: കര്‍ണന് ശേഷം വീണ്ടും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കാനൊരുങ്ങി ധനുഷും സംവിധായകന്‍ മാരി സെല്‍വരാജും. ജാതീയത പ്രമേയമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കര്‍ണന്‍ വലിയ വിജയമാണ് നേടിയത്.

ഇതിന് പിന്നാലെയാണ് പുതിയ ചിത്രം ധനുഷ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും ധനുഷ് പറഞ്ഞു.കര്‍ണന്റെ പ്രമേയവും സിനിമാറ്റിക് മികവും പെര്‍ഫോമന്‍സുകളും ഇതിനോടകം വലിയ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു.

രജിഷ വിജയന്‍, ലാല്‍, യോഗി ബാബു, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ജി. എം കുമാര്‍, ഗൗരി ജി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ചിത്രത്തിലെ ലാലിന്റെ യമന്‍ താത്ത എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് കഥയെഴുതി സംവിധാനം ചെയ്ത കര്‍ണന്റെ ക്യാമറ തേനി ഈശ്വറും സംഗീതം സന്തോഷ് നാരായണനുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

After ‘Karnan’, Dhanush and Mari Selvaraj team up again