| Tuesday, 13th April 2021, 6:02 pm

ജോസഫിനും നായാട്ടിനും ശേഷം സംവിധായകനായി ഷാഹി കബീര്‍, സൗബിന്‍ നായകന്‍; നിര്‍മ്മാണം അന്‍വര്‍ റഷീദും വിഷ്ണു വേണുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ സംവിധായകനാവുന്നു. സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ട്രാന്‍സിനു ശേഷം അന്‍വര്‍ റഷീദും, കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവും ചേര്‍ന്നാണ്.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നായാട്ട് ആണ് ഷാഹി തിരക്കഥ ഒരുക്കി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം.

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരാണ് നായാട്ടില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 8 നാണ് റിലീസ് ചെയ്തത്.

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  After Joseph and the Nayatt, Shahi Kabir became the director and Soubin Shahir the hero; Produced by Anwar Rashid and Vishnu Venu

Latest Stories

We use cookies to give you the best possible experience. Learn more