| Thursday, 4th May 2023, 10:51 pm

ജോ ആന്റ് ജോയ്ക്ക് ശേഷം മാത്യുവും നസ്‌ലിനും ഒരുമിച്ച്, കുടെ ഒരു നായ്ക്കുട്ടിയും; നെയ്മര്‍ തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സുധിമാഡിസണ്‍ കഥയും സംവിധാനവും ഒരുക്കിയിരിക്കുന്ന നെയ്മറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മെയ് 12നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. തെന്നിന്ത്യന്‍ താരം യോഗ് ജാപ്പി ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് ഗബ്രി എന്ന നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെയാണ് യോഗ് ജാപ്പി നെയ്മറില്‍ അവതരിപ്പിക്കുന്നത്.

ക്യാരക്റ്റര്‍ റോളുകളിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് യോഗ് ജാപ്പി. പൊന്നിയിന്‍ സെല്‍വന്‍-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളില്‍ ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ യോഗ് ജാപ്പി അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നെയ്മര്‍.

ടീസറിലും ഇതുവരെ പുറത്തിറങ്ങിയ നെയ്മറിലെ പാട്ടുകളിലുമൊക്കെ നെയ്മര്‍ യുവത്വത്തിന്റെ ആഘോഷങ്ങളും കുസൃതികളും മാത്രമാണ് എന്നൊരു സൂചനയായിരുന്നു തന്നിരുന്നത്. എന്നാല്‍ ട്രെയിലറിന്റെ വരവോടെ ആ സൂചനകള്‍ മാത്രമായിരിക്കില്ല സിനിമ എന്നാണ് വ്യക്തമാകുന്നത്. സൗഹൃദത്തിനും പ്രണയത്തിനുമൊപ്പം യോഗ് ജാപ്പിയുടെ മാസ്സ് ഡയലോഗുകളും ആക്ഷന്‍ സീനുകള്‍കൊണ്ടും സമ്പന്നമാണ് രണ്ടു മിനിറ്റ് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള നെയ്മറിന്റെ ട്രെയിലര്‍. ലോക സിനിമാ ചരിത്രത്തില്‍ ഒരു നാടന്‍ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ആദ്യ ചിത്രമാണിത്.

ഗോപി സുന്ദര്‍ പശ്ചാതല സംഗീതമൊരുക്കിയ സിനിമയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ഷാന്‍ റഹ്മാനാണ്. രണ്ട് പാട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതില്‍ ഇളമൈ കാതല്‍ എന്ന് തുടങ്ങുന്ന ഗാനവും ശുനകയുവരാജനും ഇതുവരെ യൂട്യൂബില്‍ വണ്‍ മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. മാത്യുവും നസ്‌ലിനും സിനിമയിലെ നായകകഥാപാത്രങ്ങളായി എത്തുമ്പോള്‍ നായികമാരായി എത്തുന്നത് പുതുമുഖം ഗൗരി കൃഷ്ണയും കീര്‍ത്തനയുമാണ്

ഓപ്പറേഷന്‍ ജാവ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിക്കുന്ന നെയ്മര്‍ മെയ് 12നാണ് തീയേറ്ററുകളില്‍ എത്തുന്നത് .ജോ ആന്‍ഡ് ജോയ്ക്ക് ശേഷം മാത്യു- നസ്‌ലന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ വിജയരാഘവന്‍, ഷമ്മി തിലകന്‍ യോഗ് ജാപീ, ജോണി ആന്റണി മണിയന്‍ പിള്ള രാജു ,ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു .

തിരക്കഥ: പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ് സുകുമാരന്‍. എഡിറ്റിംഗ്: നൗഫല്‍അബ്ദുല്ല, പശ്ചാത്തല സംഗീതം: ഗോപിസുന്ദര്‍ സംഗീതം: ഷാന്‍ റഹ്മാന്‍, ക്യാമറ: ആല്‍ബി, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്.

CONTENT HIGHLIGTS; After Jo and Jo, Matthew and Nazlin together ; Movie Neymar to theaters

We use cookies to give you the best possible experience. Learn more