| Saturday, 31st July 2021, 11:40 am

ജാര്‍ഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജഡ്ജി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിക്കുകയായിരുന്നു.

ഫത്തേപ്പൂര്‍ സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജി മുഹമ്മദ് ഖാന് നേരെയാണ് വധശ്രമം ഉണ്ടായത്. വധശ്രമത്തിന് ജഡ്ജി പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്നും ജഡ്ജി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെയാണ് വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത്   സി.സി.ടി.വി ദൃശ്യങ്ങളില്‍  വ്യക്തമാണ്.

ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  After Jharkhand, an attempt was made to kill a judge in Uttar Pradesh

Latest Stories

We use cookies to give you the best possible experience. Learn more