പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ താന്‍ ഗാനമെഴുതിയിട്ടില്ല; ജാവേദ് അക്തറിന് പിന്നാലെ സമീറും
national news
പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ താന്‍ ഗാനമെഴുതിയിട്ടില്ല; ജാവേദ് അക്തറിന് പിന്നാലെ സമീറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 8:32 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി എന്ന ചിത്രം വീണ്ടും വിവാദത്തിലേക്ക്. ചിത്രത്തില്‍ താന്‍ പാട്ട് എഴുതിയിട്ടില്ലെന്നും ക്രെഡിറ്റ്‌സില്‍ തന്റെ പേര് വന്നതെങ്ങനെയെന്ന് അറിയില്ലെന്നും സമീര്‍ പറയുന്നു. ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു.

അക്തര്‍ തന്റെ പേര് പോസ്റ്ററില്‍ കണ്ടപ്പോള്‍ തന്നെ ഞെട്ടല്‍ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. അതിന് പിന്നാലെയാണ് സമിറും രംഗത്തെത്തിയത്. അക്തറിന്റെ പോസ്റ്റ് കണ്ടതിന് പിന്നാലെ സമീര്‍ അക്തറിനെ വിളിക്കുകയായിരുന്നു.

“ട്വീറ്റ് കണ്ടതിന് പിന്നാലെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എന്നേയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്തിനാണ് അവര്‍ എന്റെ പേരുപയോഗിച്ചത് എന്നെനിക്ക് അറിയില്ല”” സമീര്‍ പറഞ്ഞു.

ALSO READ: പ്രദര്‍ശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനം; ‘പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ യുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രം “പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി” ഏപ്രില്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

എന്നാല്‍ ചിത്രത്തില്‍ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കാണിച്ച്് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്ത്ില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.