| Thursday, 28th September 2023, 5:11 pm

ഇന്റർ മയാമിയുടെ ഫൈനൽ തോൽവി; മെസിക്ക് റോണോ ഫാൻസിന്റെ പൊങ്കാല

സ്പോര്‍ട്സ് ഡെസ്‌ക്

യു.എസ് ഓപ്പൺ കപ്പ്‌ ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോ ഇന്റർ മയാമിയെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഡൈനാമോയുടെ വിജയം.

മത്സരത്തിലെ ഇന്റർ മയാമിയുടെ തോൽവിക്ക് പിന്നാലെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ലയണൽ മെസിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അൽ നസറിനൊപ്പം സീസണിലെ ആദ്യ കിരീടം നേടിയിരുന്നു. റൊണാൾഡോ അൽ നസറിനൊപ്പം കിരീടം നേടിയതിന് ശേഷം ആഘോഷിക്കുന്ന വീഡിയോയുടെ താഴെയാണ് റൊണാൾഡോ ആരാധകർ ലയണൽ മെസിയെ പരിഹസിച്ച് കൊണ്ട് കമന്റ്‌ രേഖപ്പെടുത്തിയത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനൊപ്പം ആദ്യ കിരീടം നേടി. ഞങ്ങൾ ഫൈനലിൽ തോറ്റിട്ടില്ല വിജയിക്കുകയാണ് ചെയ്തത്’ ആരാധകൻ ട്വീറ്റ് ചെയ്തു.

മെസി പരിക്ക് അഭിനയിച്ചതാണെന്നും കാരണം മെസിക്ക് ഫിനിഷിങ് ഇല്ലായെന്നും മറ്റൊരു ആരാധകൻ കമ്മന്റ് ചെയ്തു.

റൊണാൾഡോയാണ് യഥാർത്ഥ ഗോട്ട് എന്ന് പറഞ്ഞുകൊണ്ട് ധാരാളം കമന്റുകൾ ട്വീറ്റ് ചെയ്തു. മെസി ഈ സീസണിൽ ഒരു കിരീടം നേടിയത് മറന്നുകൊണ്ടായിരുന്നു ആരാധകർ പരിഹസിച്ചത്.

മെസിയുടെ വരവോടെ ഇന്റർ മയാമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്റർ മയാമിക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്നും 11 ഗോളും അഞ്ച് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. നേരത്തെ ഈ സീസണിൽ ഇന്റർ മയാമി ലീഗ്‌സ് കപ്പ്‌ കിരീടം നേടിയിരുന്നു.

മത്സരത്തിന്റെ 24ാം മിനിട്ടിൽ ഗ്രിഫിൻ ഡോർഫി ആണ് ഡൈനാമോക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 33ാം മിനിട്ടിൽ ഡൈനാമോക്ക് ലഭിച്ച പെനാൽട്ടി അമിനെ ബാസി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിനസിന്റെ വകയായിരുന്നു മയാമിയുടെ ആശ്വാസഗോൾ.

ഫൈനലിൽ സൂപ്പർ താരം ലയണൽ മെസി കളിച്ചിരുന്നില്ല. പരിക്ക് പറ്റിയതിനാൽ താരത്തിന് ടീമിന്റെ ബെഞ്ചിൽ പോലും സ്ഥാനമുണ്ടായിരുന്നില്ല ഇത് ഇന്റർ മയാമിക്ക് വലിയ തിരിച്ചടിയാണ് മത്സരത്തിൽ സമ്മാനിച്ചത്.

എം.എൽ.എസിൽ സെപ്റ്റംബർ 30ന് ന്യൂയോർക്ക് സിറ്റിയുമായാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

Content highlight: After Inter Miami’s defeat in the final, Ronaldo fans mocked Messi on social media.

Latest Stories

We use cookies to give you the best possible experience. Learn more