ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ കെജ്‌രിവാളിനെ ഷണ്ഡനെന്നു വിളിച്ച് അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ശശി തരൂര്‍. തിങ്കളാഴ്ച്ച സി.എന്‍.എന്‍- ന്യൂസ് 18നു നല്‍കി അഭിമുഖത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അധികാരം മാത്രം ലക്ഷ്യമിടുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കെജ്‌രിവാളിനെ തരൂര്‍ ‘ഷണ്ഡന്‍’ എന്നു വിളിച്ചത്. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ മാപ്പ് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
” എന്റെ ഉത്തരവാദിത്വമില്ലാതെ അധികാരം മാത്രമെന്ന പരാമര്‍ശം ആരെയെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു. ഇത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു പഴയ പ്രയോഗമാണ്. അടുത്ത കാലത്തായി ഇത് ടോം സ്റ്റോപ്പാര്‍ഡും ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഈ പ്രയോഗം അനുചിതമാണെന്ന് തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെ പരാമര്‍ശം പിന്‍വലിക്കുകയാണ്” തരൂര്‍ ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിഷയങ്ങളില്‍ കെജ്‌രിവാളിനെതിരെ നേരത്തെയും വിമര്‍ശനങ്ങളുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ കെജ്രിവാള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അഭിമുഖത്തില്‍ തരൂര്‍ വിമര്‍ശിച്ചിരുന്നു.