| Thursday, 1st July 2021, 8:48 am

കൊവിഡ് കാലത്ത് വീണ്ടും ദുരിതം; ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടി. ഗാര്‍ഹിക – വാണിജ്യ വാതക സിലിണ്ടറുകള്‍ക്ക് ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും കൂട്ടി. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു സിലിണ്ടറിന് 841.50 രൂപയായി.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1550 രൂപയുമായി. വ്യാഴാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് സാധാരണക്കാരന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

അതേസമയം ഇനിമുതല്‍ പാചക, വാണിജ്യ വാതകങ്ങളുടെ വില എല്ലാ മാസവും ഒന്നാം തിയതി തീരുമാനിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസവും പെട്രോള്‍ ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ബുധനാഴ്ച മാത്രം വര്‍ധിപ്പിച്ചത്. ഇതുപ്രകാരം കൊച്ചിയില്‍ 99.03 രൂപയും തിരുവനന്തപുരത്ത് 100.79 രൂപയുമാണ് പെട്രോളിന്റെ വില. ഡീസലിന് കൊച്ചിയില്‍ 94.08 തിരുവനന്തപുരത്ത് 95.74 രൂപയുമാണ് ബുധനാഴ്ചത്തെ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

after hike oil price LPG price also hike in india

Latest Stories

We use cookies to give you the best possible experience. Learn more