കൊച്ചി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടി. ഗാര്‍ഹിക – വാണിജ്യ വാതക സിലിണ്ടറുകള്‍ക്ക് ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും കൂട്ടി. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു സിലിണ്ടറിന് 841.50 രൂപയായി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1550 രൂപയുമായി. വ്യാഴാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് സാധാരണക്കാരന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
അതേസമയം ഇനിമുതല്‍ പാചക, വാണിജ്യ വാതകങ്ങളുടെ വില എല്ലാ മാസവും ഒന്നാം തിയതി തീരുമാനിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.