ബെംഗളുരു: കര്‍ണാടകയില്‍ ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി.ടി ദേവഗൗഡ. എന്നാല്‍ അന്തിമ തീരുമാനം കുമാരസ്വാമിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതിനു പിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ ഭാവി തീരുമാനം സംഭവിച്ച് ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച രാത്രി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാറിനെ പിന്തുണയ്ക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
‘ നമ്മള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കണമെന്ന് ചിലര്‍ നിര്‍ദേശിച്ചു. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാമെന്ന നിലപാടിലാണ് മറ്റു ചിലര്‍’ എന്നാണ് ജി.ടി ദേവഗൗഡ പറഞ്ഞത്.
യെദിയൂരപ്പ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ജെ.ഡി.എസില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് യെദിയൂരപ്പ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കുകയെന്നത് യെദിയൂരപ്പ സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
കുമാരസ്വാമി സര്‍ക്കാറിനെ താഴെയിറക്കിയതിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ജെ.ഡി.എസും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ, ബി.ജെ.പി-ജെ.ഡി.എസ് സഖ്യമെന്ന പ്രചരണം യെദിയൂരപ്പ തള്ളിയിരുന്നു. നേരത്തെയുള്ള മോശം അനുഭവങ്ങള്‍ മനസിലുണ്ടെന്നും അതിനാല്‍ പ്രാദേശിക പാര്‍ട്ടിയുമായി സഖ്യമില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്.