| Tuesday, 6th March 2018, 11:57 am

'താങ്ക്യൂ ഇന്ത്യ'; ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ടിബറ്റന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന ദലൈലാമയുടെ പരിപാടി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദലൈലാമയുടെ ഒളിവു ജീവിത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം ടിബറ്റന്‍ സര്‍ക്കാര്‍ നടത്താനിരുന്ന പരിപാടി ദല്‍ഹിയില്‍ നിന്നും ധര്‍മശാലയിലേക്ക് മാറ്റി.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ടിബറ്റുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

ചൈനീസ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയുമായുള്ള ഇന്ത്യന്‍ ബന്ധത്തെ ചൂണ്ടിക്കാട്ടി കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതില്‍, ഏപ്രില്‍ 1 ന് ത്യാഗരാജ സ്റ്റേഡിയത്തില്‍ തിബറ്റന്‍ സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന “താങ്ക്യൂ ഇന്ത്യ” എന്ന പരിപാടിയെ പറ്റി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.


Dont Miss ഹാദിയ മനുഷ്യ ബോംബാകുന്നതിന് സാക്ഷിയാകേണ്ടി വരുമായിരുന്നു; മകള്‍ മുസ്‌ലീം ആകുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും പിതാവ് അശോകന്‍


“ഈ പരിപാടിക്ക് നിരവധി ഇന്ത്യന്‍ ഉന്നത നേതാക്കളെ ക്ഷണിക്കുന്നു… എന്നാല്‍ മുതിര്‍ന്ന നേതാക്കളുടേയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയോ പങ്കാളിത്തം അഭിലഷണീയമല്ല, ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്”, വിജയ് ഗോഖലെയുടെ എഴുത്തില്‍ പറയുന്നു.

ദലൈ ലാമയുടെ ദല്‍ഹിയിലെ പ്രതിനിധിയായ ങ്കൊദുപ് ധോങ്ചുങ് ഈ പരിപാടി പുനര്‍ക്രമീകരിച്ചതായി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും ധര്‍മശാലയിലേക്ക് മാറ്റിവെച്ച പരിപാടി ഏപ്രില്‍ 1നു പകരം മാര്‍ച്ച് 31നു നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

“ചിലര്‍ നിരാശപ്പെട്ടേക്കാം. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരുടെ അതിഥികളാണ്… ഇത്തരമൊരു നീക്കത്തിന് ഇന്ത്യ നിര്‍ബന്ധിതമായ സാഹചര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു”, എന്നും ധോങ്ചുങ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more