| Sunday, 17th June 2018, 12:24 pm

പൊലീസ് സ്റ്റേഷനും സെക്രട്ടറിയേറ്റിനും പിന്നാലെ ടോള്‍ പ്ലാസയ്ക്കും കാവി നിറം; യോഗിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫിര്‍ നഗര്‍: യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും കാവിപെയിന്റടി തുടരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഇത്തവണ ടോള്‍ പ്ലാസയ്ക്ക് മേലാണ് കാവി പൂശിയിരിക്കുന്നത്.

മുസാഫിര്‍ നഗറിലെ ഷഹറാന്‍പൂര്‍ ഹൈവേയിലെ ടോള്‍ പ്ലാസയ്ക്കാണ് ഇപ്പോള്‍ കാവിനിറം പൂശിയിരിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രദേശത്ത് പ്രതിപക്ഷ ബഹളം രൂക്ഷമാണ്.


ALSO READ: ‘ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ വേരോടെ നശിപ്പിക്കാനാണ് മോദിയുടെ ശ്രമം’; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍


യുപിയില്‍ നേരത്തേ സെക്രട്ടറിയേറ്റ് മന്ദിരത്തിനും പൊലീസ് സ്റ്റേഷനുകള്‍ക്കും കാവിനിറം പൂശിയത് വിവാദമായിരുന്നു. അതോടൊപ്പം ലക്‌നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ മതിലിലും ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനും കാവി നിറം നല്‍കിയ യോഗി ആദിത്യനാഥിന്റെ നടപടിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. അതിനിടെയാണ് ഇപ്പോള്‍ ടോള്‍ പ്ലാസയിലും കാവി നിറം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more