ആലപ്പുഴ: വെള്ളക്കെട്ടു കാരണം മൂന്നുതവണ മാറ്റിവച്ച ഇളയ മകളുടെ വിവാഹം ഇത്തവണയെങ്കിലും നടത്താനായി കഷ്ടപ്പെടുകയാണ് കൈനകരി സ്വദേശി തങ്കപ്പന്‍.
ദുരിതാശ്വാസ ക്യാംപിലാണ് ഇപ്പോഴും ഈ കുടുംബത്തിന്റെ താമസം. ഈ വരുന്ന 15ന് തങ്കപ്പന്റെ മകളുടെ വിവാഹമാണ്. വിവാഹം ക്ഷണിക്കാനായി പല വീടുകളിലും തങ്കപ്പന്‍ എത്തുന്നത് മുട്ടറ്റം വെള്ളത്തിലൂടെ നടന്നാണ്.
വെള്ളക്കെട്ടും കടന്നു ചെന്നെത്തുമ്പോള്‍ പല വീടുകളിലും ആളില്ല. വീട്ടില്‍വെച്ച് നടത്താനിരുന്ന വിവാഹം 15 കിലോമീറ്റര്‍ ദൂരെയുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
സൗദി അറേബ്യയുമായുള്ള ആയുധ കരാറില്‍ നിന്ന് സ്‌പെയിന്‍ പിന്മാറി
വീട്ടിലെ വെള്ളക്കെട്ടു തന്നെ കാരണം മൂന്നു തവണയാണ് വിവാഹ തീയതി മാറ്റിയതെന്ന് തങ്കപ്പന്‍ പറയുന്നു. വെള്ളംനിറഞ്ഞ വീട്ടില്‍വെച്ച് വിവാഹം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് വിവാഹം ഓഡിറ്റോറിയത്തിലാക്കാമെന്ന് കരുതിയത്.
കര്‍ഷനായ തങ്കപ്പന് മൂന്ന് പെണ്‍കുട്ടികളാണ് ഈ കര്‍ഷകന്. വെള്ളക്കെട്ട് മാറാത്തതിനാല്‍ വിവാഹം മുടങ്ങിയവരും മൃതദേഹം മറവുചെയ്യാന്‍ കഴിയാത്തവരുമായി നിരവധി പേരാണ് ഇപ്പോഴും കുട്ടനാട്ടിലുള്ളത്.
നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരു ജനതയ്ക്ക് പ്രളയം ഏല്‍പ്പിച്ചത് അതിജീവനം അടുത്തെങ്ങും സാധ്യമാവാത്ത തരത്തിലുള്ള കനത്ത ആഘാതമാണ്.
രണ്ട് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കുട്ടനാട്ടില്‍ സംഭവിച്ചത്. കുട്ടനാട്ടിലെ 39 പഞ്ചായത്തുകളിലാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.
ഏകദേശം 95 ശതമാനം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ആളുകളുടെ ജീവനോപാധികളായ കന്നുകാലികള്‍, കോഴി, താറാവ് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു. കൂടാതെ അടുക്കള സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാം പ്രളയം കവര്‍ന്നു.