പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന വാദവുമായി യു.പി പൊലീസ്; 'കേസ് 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രം, സംഭവിച്ചത് ക്ലറിക്കല്‍ മിസ്റ്റേക്ക്'
CAA Protest
പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന വാദവുമായി യു.പി പൊലീസ്; 'കേസ് 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രം, സംഭവിച്ചത് ക്ലറിക്കല്‍ മിസ്റ്റേക്ക്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2019, 7:04 pm

ലഖ്‌നൗ: അലിഗഡില്‍ 10000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന വാദവുമായി യു.പി പൊലീസ്. 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു എന്നത് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്നാണ് പൊലീസിന്റെ ഭാഷ്യം.

” 10000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതൊരു ക്ലറിക്കല്‍ മിസ്റ്റേക്ക് മാത്രമാണ്. 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്.” യു.പി സൂപ്രണ്ടന്റന്റ് ഓഫ് പൊലീസ് ആകാശ് കുല്‍ഹാരി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഡ് സര്‍വകലാശാലയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തുകൊണ്ടുള്ള യു.പി പൊലീസിന്റെ എഫ്.ഐ.ആറിന്റെ കോപ്പി പുറത്തു വന്നിരുന്നു.
ഡിസംബര്‍ 15 ന് നടന്ന പ്രതിഷേധ സംഭവങ്ങളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ ഇന്നലെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല 1200 വിദ്യാര്‍ഥികള്‍ക്കെതിരെ യു.പി പോലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.

മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും നാലിലധികം ആളുകള്‍ കൂടി നില്‍ക്കുന്നതിനുണ്ടായ വിലക്ക് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഡ് സര്‍കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

അലിഗഡ് സര്‍വകലാശാലയില്‍ പൊലീസ് ആക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. കാമ്പസിനകത്ത് കയറിയും പ്രതിഷേധക്കാര്‍ ഇല്ലാതിരുന്നിട്ടും, സര്‍വകലാശായ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ബൈക്കുകളുമുള്‍പ്പെടെ പൊലീസ് തല്ലിതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.