ന്യൂദല്‍ഹി: ഫത്‌വ പുറപ്പെടുവിച്ചതിനെ ഭയക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മുസ്‌ലിം യോഗ ടീച്ചറുടെ വീടീന് നേരെ ആള്‍ക്കൂട്ടത്തിന്റ ആക്രമണം. ജാര്‍ഖണ്ഡിലെ മുസ്‌ലിം യോഗ ടീച്ചറായ റാഫിയ നാസിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.
യോഗ പഠിപ്പിക്കുന്നതിനെതിരെ ചില മുസ്‌ലിം പുരോഹിതന്മാര്‍ പുറപ്പെടുവിച്ച ഫത്‌വയെ തനിക്ക് പേടിയില്ലെന്ന് ഇന്നലെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. റാഫിയയുടെ വീട്ടിന് മുന്നില്‍ തടിച്ച് കൂടിയ ആള്‍ക്കൂട്ടം വീടിന് നേരേ കല്ലെറിയുകയും തെറി വിളിക്കുകയും ചെയ്തു.
റാഫിയക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതിന് തൊട്ട് പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ചില പുരോഹിതന്മാരാണ് യോഗ അധ്യാപികയായ യുവതിയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്.
Also Read നോ കാഷ് നോ കാഷ്; നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ ‘ദേശീയഗാനം’
എന്നാല്‍ യോഗ ചെയ്യുന്നതും പഠിപ്പിക്കുന്നതും തുടരുമെന്ന് റാഫിയ നാസ് പറഞ്ഞിരുന്നു. “ഇരു സമുദായങ്ങളിലുള്ളവരും എനിക്കുനേരെ തിരിയുകയാണെന്നും ഒരു ഭാഗത്തുനിന്നും എന്നോട് യോഗ ചെയ്യരുതെന്ന് പറയുന്നു. മറ്റൊരു കൂട്ടര്‍ എന്റെ പേരുമാറ്റണമെന്നും ഇല്ലെങ്കില്‍ ആളുകള്‍ യോഗ അഭ്യസിക്കാന്‍ വരാന്‍ മടിക്കുമെന്നും പറയുന്നെന്നും നാസ് പറഞ്ഞിരുന്നു.
അതേസമയം, ഫത്വയെ പരിഹസിച്ച് ഒരു ഷിയ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസ് രംഗത്തുവന്നിരുന്നു. യോഗ പഠിപ്പിച്ചാല്‍ എന്താണ് തെറ്റെന്തെന്നാണ് അദ്ദേഹം ചോദിച്ചത്.