ന്യൂദല്‍ഹി: തുര്‍ക്കിഷ് പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയതിലും പാരിസിലെ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തില്‍ പാകിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്‍കാരയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദ് ചെയ്തു.
അന്‍കാര യാത്ര മോദിയുടെ തുര്‍ക്കിയിലേക്കുള്ള ആദ്യത്തെ ഒറ്റക്കുള്ള യാത്ര കൂടിയായിരുന്നു. സൗദിയിലെ മെഗാ ഇന്‍വെസ്റ്റ് മെന്റ് സമ്മിറ്റില്‍ പങ്കെടുത്തതിനു ശേഷം സൗദി അറേബ്യയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുമ്പ് കശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
സംഘട്ടനങ്ങളിലൂടെയല്ല കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്നും ദക്ഷിണേഷ്യയുടെ വളര്‍ച്ചയില്‍ നിന്നും സമൃദ്ധിയില്‍ നിന്നും കശ്മീരിനെ മാറ്റി നിര്‍ത്താനാവില്ല എന്നുമായിരുന്നു യു.എന്‍ പൊതു സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞിരുന്നത്.