പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ റെയില്‍വേയില്‍ അംഗീകാരം നേടിയെടുത്ത് ഡി.ആര്‍.ഇ.യു
national news
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ റെയില്‍വേയില്‍ അംഗീകാരം നേടിയെടുത്ത് ഡി.ആര്‍.ഇ.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2024, 10:33 pm

ന്യൂദല്‍ഹി: ദക്ഷിണ റെയില്‍വേ ജീവനക്കാരുടെ റഫറണ്ടത്തില്‍ സി.ഐ.ടി.യു അംഗീകൃത യൂണിയനായ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന് (ഡി.ആര്‍.ഇ.യു) അംഗീകാരം. വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനെത്തിയ ഡി.ആര്‍.ഇ.യു അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നക്ഷത്രം അടയാളത്തിലാണ് വോട്ടെടുപ്പില്‍ ഡി.ആര്‍.ഇ.യു മത്സരിച്ചത്.

റെയില്‍വേ സ്വകാര്യവത്ക്കരണത്തില്‍ കേന്ദ്രത്തിനെതിരെ നിരന്തരമായി പ്രതിഷേധമുന്നയിച്ച സംഘടന കൂടിയാണ് ഡി.ആര്‍.ഇ.യു. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ പിന്തുണയാണ് ഡി.ആര്‍.ഇ.യുവിന് അംഗീകാരം ലഭിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ റെയില്‍വേയില്‍ 33.67% വോട്ടുകള്‍ നേടി യാണ് സി.ഐ.ടി.യു അഫിലിയേറ്റ് ചെയ്ത ഡി.ആര്‍.ഇ.യു അംഗീകാരം നേടിയത്.
ആള്‍ ഇന്ത്യ റെയില്‍വേ മെന്‍ ഫെഡറേഷനിലേക്ക് എസ്.ആര്‍.എ.യു 34 ശതമാനം വോട്ടും നേടി വിജയിച്ചു.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂണിയനൊപ്പം (എസ്.എം.ആര്‍.എ.യു) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയുള്ള ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയനും അംഗീകാരം ലഭിക്കുന്നത്.

2007ല്‍ ഡി.ആര്‍.ഇ.യു സുപ്രീം കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആദ്യമായി രഹസ്യ ബാലറ്റിലൂടെ റഫറണ്ടം നടക്കുന്നതും ഡി.ആര്‍.ഇ.യു റെയില്‍വേ ജീവനക്കാരുടെ അംഗീകൃത സംഘടനയാകുന്നത്. എന്നാല്‍ 2013ലെ രണ്ടാമത്തെ റെഫറണ്ടത്തില്‍ സംഘടനയക്ക് അംഗീകാരം നഷ്ടപ്പെട്ടു.

2019ല്‍ നടക്കേണ്ട മൂന്നാമത്തെ റഫറണ്ടം അനിശ്ചിതമായി നീട്ടുന്ന സാഹചര്യമുണ്ടായതോടെ ഡി.ആര്‍.ഇ.യുവിന്റെ നേതൃത്വത്തില്‍ രംഗത്തെത്തുകയും ദല്‍ഹി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കുകയുമായിരുന്നു.

Content Highlight: After eleven years, D.R.E.U was recognized by the Southern Railway