കൊച്ചി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ധിപ്പിച്ചത്.
കൊച്ചിയില്‍ മാത്രം ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 9 പൈസയായി. ഡീസലിന് 85 രൂപ 81 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.97 രൂപയായി. ഡീസലിന് 87.57 രൂപയുമായി.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം കൂട്ടാതിരുന്ന വിലയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടിയത്.
അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ക്രൂഡ് ഒായിലിന് ബാരലിന് 71.45 ഡോളറായിരുന്ന മാര്‍ച്ച് 8 ന് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.
നിലവില്‍ 65.68 ആയി ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്ന സമയത്താണ് വില കൂട്ടിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
After Election results announced; Fuel prices have risen for the third day in a row