| Tuesday, 17th July 2018, 8:28 pm

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ...നിങ്ങളിനി ഇവിടെ നില്‍ക്ക്; മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടുകള്‍ കൃഷിയിടത്തിലെ നോക്കുകുത്തിയാക്കി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്മംഗലൂരു: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും കട്ടൗട്ടുകള്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച് കര്‍ണാടകയിലെ കര്‍ഷകര്‍. കൃഷിവിളകള്‍ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെയും കാക്കകളെയും ഓടിക്കാനുപയോഗിക്കുന്ന നോക്കുകുത്തികള്‍ക്ക് ബദലായിട്ടാണ് നേതാക്കളുടെ കട്ടൗട്ടുകള്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചത്.

ഇത്തരത്തില്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കാറുണ്ടെന്നും ആരും തങ്ങളെ വിലക്കിയിട്ടില്ലെന്നും പ്രദേശവാസിയായ രാജേഷ് മാടാപതി പറയുന്നു. നേതാക്കന്‍മാര്‍ വോട്ട് ചോദിച്ച് വരുമ്പോള്‍ കട്ടൗട്ടെല്ലാമായി വരുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇത്തരത്തില്‍ ഞങ്ങള്‍ ഉപയോഗിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

ALSO READ: ശശി തരൂരിന്റെ പരിപാടിക്കിടെ കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പി

അതേസമയം കൃഷിയിടത്തില്‍ ഇത്തരത്തില്‍ കട്ടൗട്ടുകള്‍ വെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തരികെരെ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന യെദ്യൂരപ്പയുടെ കട്ടൗട്ടുകളും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ചിക്മംഗലൂരിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്കായിരുന്നു ജയം.

മോദിയും അമിത് ഷായും ജില്ലയില്‍ റാലി നടത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more