ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ”ഹേയ് സിനാമിക”ക്ക് ശേഷം തെന്നിന്ത്യന്‍ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും, ചിത്രത്തിന്റെ പേരും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയില്‍ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹേ സിനാമികക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവരായിരുന്നു ചിത്രത്തില്‍ നായികമാരായെത്തിയത്. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തിയത്.
കാതു വാകുല രണ്ടു കാതലാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് നായികമാര്‍. ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍ എന്നിവരോടൊപ്പം ‘വിക്രം’ എന്ന ചിത്രവും, ‘മാമനിതന്‍’ എന്ന ചിത്രവും താരത്തിന്റെതായി റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
Content Highlight: After Dulquar, Brinda Master will play the lead role of Vijay Sethupathi in the next film