| Wednesday, 15th January 2025, 4:36 pm

ഒടുവില്‍ പാകിസ്ഥാനിലും വേണ്ടാതായി; മൂന്നിടത്തും തിരിച്ചടിയേറ്റ് ഷാകിബ് അല്‍ ഹസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡില്‍ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും തിരിച്ചടിയേറ്റ് സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍. പി.എസ്.എല്‍ ഡ്രാഫ്റ്റില്‍ അണ്‍സോള്‍ഡായി.

മുന്‍ സീസണുകളില്‍ കറാച്ചി കിങ്‌സിനും പെഷവാര്‍ സാല്‍മിക്കുമായി കളത്തിലിറങ്ങിയ ഷാകിബിനെ ഇത്തവണ ഒരു ടീമും സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചില്ല.

നേരത്തെ ഐ.പി.എല്‍ മെഗാ താരലേലത്തിലും ഷാകിബിന് സ്ഥാനമുണ്ടായിരുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.

സൂപ്പര്‍ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയ്ക്ക് കീഴിലാണ് ബംഗ്ലാദേശ് 2025 ചാമ്പ്യന്‍സ് ട്രോഫിയ്ക്കിറങ്ങുന്നത്. ഷാകിബ് അല്‍ ഹസന് പുറമെ ലിട്ടണ്‍ ദാസിനും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.

2006ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് ഷാകിബ് അല്‍ ഹസന്‍ ഇല്ലാതെ ഒരു ഐ.സി.സി ഇവന്റിനിറങ്ങുന്നത്. 2006 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരംഭിച്ച താരത്തിന്റെ ഐ.സി.സി ബിഗ് ഇവന്റ് യാത്ര മറ്റൊരു ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് അവസാനിക്കുകയാണ്.

16 വിവിധ ഐ.സി.സി ഇവന്റുകളിലാണ് ഷാകിബ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചത്.

ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് ഷാകിബ് കളിച്ച ഐ.സി.സി ഇവന്റുകള്‍

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2006
ഐ.സി.സി ഏകദിന ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2009
ഐ.സി.സി ടി-20 ലോകകപ്പ് 2010
ഐ.സി.സി ഏകദിന ലോകകപ്പ് 2011
ഐ.സി.സി ടി-20 ലോകകപ്പ് 2012
ഐ.സി.സി ടി-20 ലോകകപ്പ് 2014
ഐ.സി.സി ഏകദിന ലോകകപ്പ് 2015
ഐ.സി.സി ടി-20 ലോകകപ്പ് 2016
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2017
ഐ.സി.സി ഏകദിന ലോകകപ്പ് 2019
ഐ.സി.സി ടി-20 ലോകകപ്പ് 2021
ഐ.സി.സി ടി-20 ലോകകപ്പ് 2022
ഐ.സി.സി ഏകദിന ലോകകപ്പ് 2023
ഐ.സി.സി ടി-20 ലോകകപ്പ് 2024

ഇന്ത്യ കിരീടമണിഞ്ഞ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മദുള്ള, മുസ്തഫിസുര്‍ റഹ്‌മാന്‍, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി, പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, താസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാഖിബ്, മുഷ്ഫിഖര്‍ റഹീം, നാസും അഹമ്മദ്, നാഹിദ് റാണ.

ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇന്ത്യയാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ഇന്ത്യ – ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം.

ഫെബ്രുവരി 24 vs ന്യൂസിലാന്‍ഡ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

ഫെബ്രുവരി 27 vs പാകിസ്ഥാന്‍ – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

(എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും)

Content highlight: After dropped out from Bangladesh’s Champions Trophy squad, Sahakib Al Hasan goes unsold in PSL

We use cookies to give you the best possible experience. Learn more