national news
'ഇന്‍ശാ അല്ലാഹ്'; ആ നിമിഷത്തില്‍ സുപ്രിയ സുലെയുടെ പ്രതികരണം ഇങ്ങനെയായിരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 23, 02:12 pm
Saturday, 23rd November 2019, 7:42 pm

ബി.ജെ.പിയോടൊപ്പം ചേരാനുള്ള അജിത്ത് പവാറിന്റെ നീക്കത്തില്‍ പകച്ചു പോയത് എന്‍.സി.പിയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് മറുനീക്കങ്ങളുമായി എന്‍.സി.പി സജീവമായത്.

അജിത്ത് പവാറിനോടൊപ്പം നിന്നിരുന്ന 12 എം.എല്‍.എമാരില്‍ ഏഴ് പേരെ തിരികെയെത്തിക്കാന്‍ എന്‍.സി.പിക്ക് കഴിഞ്ഞു. വൈ.ബി ചവാന്‍ സെന്റില്‍ എന്‍.സി.പിയുടെ യോഗം ചേര്‍ന്നു കൊണ്ടിരിക്കവേ വിമത എം.എം.എല്‍മാരില്‍ ചിലര്‍ എത്തി.

വിമത എം.എല്‍എമാരുടെ മടങ്ങി വരവിനേക്കാളേറെ എന്‍.സി.പിക്ക് സന്തോഷമുണ്ടാക്കിയത് വിമത പക്ഷത്താണെന്ന് കരുതിയിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെയുടെ വരവാണ്. ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവോടെ എന്‍.സി.പി ക്യാമ്പ് സന്തോഷത്തിലായി.

ഇന്‍ശാ അല്ലാഹ്  എന്നായിരുന്നു ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവിനോട് എന്‍.സി.പി നേതാവ് സുപ്രിയ സുലേയുടെ പ്രതികരണം.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.

എന്നാല്‍ ഇന്ന് വൈകീട്ട് വൈ.ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന എന്‍.സി.പി യോഗത്തിലെത്തി ശരത് പവാറിനെ കണ്ടതോടെയാണ് എന്‍.സി.പി ക്യാമ്പുകളില്‍ ആശ്വാസമായത്.

അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ