കൊച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത തിരിച്ചടിയായി പാചക വാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പാചക വാതകത്തിന്റെ പുതിയ വില.
ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രം പാചക വാതക വിലയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
സബ്‌സിഡി അനുകൂല്യത്തില്‍ സിലിണ്ടറുകള്‍ ലഭിക്കാന്‍ ഇനി പുതുക്കിയ വിലയ്ക്കാണ് നല്‍കേണ്ടിവരികയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ നവംബറിലാണ് അവസാനമായി വില വര്‍ധവുണ്ടായത്. 76 രൂപ 50 പൈസയായിരുന്നു അന്ന് വര്‍ധിപ്പിച്ചിരുന്നത്.