| Thursday, 13th February 2020, 5:55 pm

ദല്‍ഹി തോല്‍വിക്ക് പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍ രണ്ട് പക്ഷമായി നിന്ന് തര്‍ക്കം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് ഒരു പക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍ തര്‍ക്കം മുറുകി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ ചൊല്ലിയാണ് രണ്ട് പക്ഷങ്ങളായി മാറിയുള്ള തര്‍ക്കം.

പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും പിന്തുണച്ചു കൊണ്ട് നടത്തുന്ന അതി തീവ്രതയിലൂന്നിയ റാലികളും മറ്റു പരിപാടികളും മാത്രം പോരാ മമത സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും പ്രക്ഷോഭം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും പിന്തുണച്ച് കൊണ്ട് നടത്തുന്ന അതിതീവ്ര ശൈലി തന്നെയാണ് തുടരേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെ അഭിപ്രായം. ഈ ശൈലി മികച്ച തെരഞ്ഞെടുപ്പ് വിജയം നേടിത്തരുന്നുവെന്നും അവര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42ല്‍ 18 സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ എം.പിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more