റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നും കരകയറാതെ സംസ്ഥാന ബി.ജെ.പി യൂണിറ്റ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനുവരി 2 ന് രണ്ട് ദിവസത്തെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നത്.
ഡിസംബര്‍ 23 നായിരുന്നു ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിന് വലിയ തിരിച്ചടിയായിരുന്നു സ്വന്തം മണ്ഡലമായ ജംഷഡ്പൂരില്‍ നിന്നും നേരിട്ടത്. 18000 വോട്ടുകള്‍ക്കാണ് സരയു റോയ് മണ്ഡലം പിടിച്ചെടുത്തത്.
മന്ത്രി പദവിയിലിരിക്കെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രഘുബര്‍ദാസ്. നേരത്തെ ജെ.എം.എം അധ്യക്ഷന്‍ ഷിബു സോറന് 2009 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെട്ടിരുന്നു.
81 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പിക്ക് ഇതുവരേയും നിയമസഭാ കക്ഷി നേതാവിനേയും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് തന്നെയായിരിക്കും സ്വാഭാവികമായും പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റിലായിരുന്നു വിജയിച്ചത്.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കേണ്ടത് കേന്ദ്രമാണെന്നും എന്നാല്‍ ഇത് ഇതുവരേയും വ്യക്തത വന്നിട്ടില്ലെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ