| Monday, 21st November 2016, 4:23 pm

500 കോടിയുടെ കല്ല്യാണം; ജനാര്‍ദ്ദന റെഢിയുടെ വീടുകളിലും സ്ഥാപനങ്ങളില്‍ ആദായനികുതി റെയിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനധികൃത ഘനനം നടത്തിയതിനാല്‍ ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് റെഢിക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിനായി നവംബര്‍ 21 വരെ ബെല്ലാരിയില്‍ പ്രവേശിക്കാന്‍ റെഢിക്ക് സുപ്രീംകോടതി ഇളവ് നല്‍കിയിരുന്നു. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ ജനാര്‍ദനറെഡ്ഡി മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്.

കര്‍ണാടക:  500കോടി മുടക്കി മകളുടെ കല്ല്യാണം നടത്തിയ കര്‍ണാടക ഖനിരാജാവ് ജനാര്‍ദ്ദന റെഢിയുടെ ബെല്ലാരിയിലെ നാലു വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്‌സ് റെയ്ഡ്. ബെല്ലാരിയിലുള്ള റെഢിയുടെ ഓഫീസുകളില്‍ ഉച്ചയോടെയായിരുന്നു റെയ്ഡ്. കൗസല്യ വിജയ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരങ്ങള്‍.

റെഢിയുടെ വീടുകളിലും റെയ്ഡ് നടന്നിട്ടുണ്ട്.  അതേ സമയം ഹൈദരാബാദിലായിരുന്ന റെഢി പ്രത്യേക വിമാനത്തില്‍ കര്‍ണാടകയിലെത്തിയിട്ടുണ്ട്.

അനധികൃത ഘനനം നടത്തിയതിനാല്‍ ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് റെഢിക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിനായി നവംബര്‍ 21 വരെ ബെല്ലാരിയില്‍ പ്രവേശിക്കാന്‍ റെഢിക്ക് സുപ്രീംകോടതി ഇളവ് നല്‍കിയിരുന്നു. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ ജനാര്‍ദനറെഡ്ഡി മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്.

കോടികള്‍ മുടക്കിയുള്ള റെഢിയുടെ മകളുടെ വിവാഹം വിവാദമായിരുന്നു. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹം.

കറന്‍സി നിരോധനമുണ്ടായിട്ടും ബി.ജെ.പി നേതാവും കര്‍ണ്ണാടക മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി മകളുടെ ആഡംബരവിവാഹത്തിന് 500 കോടി രൂപ എങ്ങനെ ലഭിച്ചെന്നായിരുന്നു വിമര്‍ശനം. നോട്ട് പിന്‍വലിക്കല്‍ പരമാവധി 12,000 24,000 രൂപയായും നിരോധിച്ച നോട്ടു മാറ്റാനുള്ള പരിധി 2,000വും 4,000 രൂപയായുമൊക്കെയായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേളയില്‍ റെഢിക്ക് മാത്രമായി ഇത്രയേറെ തുക അംഗീകൃത നോട്ടുകളുടെ രൂപത്തില്‍ എങ്ങനെ ലഭിച്ചെന്നും ചോദ്യമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more