ന്യൂദല്‍ഹി: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തിയതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ മറുപടിയുമായി രാജ്യസഭാ സ്പീക്കര്‍ എം വെങ്കയ്യ നായിഡു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് മാര്‍ഷല്‍മാരുടെ യൂണിഫോം മാറ്റിയത്. എന്നിരുന്നാലും ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. ഇത് പുനഃപരിശോധിക്കാന്‍ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെടും’ വെങ്കയ്യനായിഡു പറഞ്ഞു.
പുതിയ യൂണിഫോം സുരക്ഷാ പ്രശ്ങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ കരസേനമേധാവി വേദ് പ്രകാശ് പറഞ്ഞിരുന്നു. ഉടനെ ഇത് മാറ്റാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സൈനിക ഉദ്യോഗസ്ഥരല്ലാത്തവര്‍ സൈനിക യൂണിഫോം ധരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷാ പ്രശ്‌നവുമാണെന്നായിരുന്നു മാലിക് പറഞ്ഞത്.
സൈനികരുടെ വേഷത്തില്‍ നിന്നു ചെറിയ വ്യത്യസ്തമായി ഒലിവ് പച്ച നിറത്തിലുള്ള യൂണിഫോമിലായിരുന്നു മാര്‍ഷെല്‍മാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എത്തിയത്. സൈനികരുടെ വേഷത്തില്‍ കാണുന്നതുപോലെ തന്നെ തോളിലും നെഞ്ചിലുമായി ലോഹം കൊണ്ടുള്ള ചരടുകളും ഉണ്ടായിരുന്നു.
വേനല്‍ക്കാല സമ്മേളനത്തില്‍ സഫാരി സ്യൂട്ടുകളും ശീതകാല സമ്മേളനത്തില്‍ തലപ്പാവടക്കമുള്ള വസ്ത്രവുമായിരുന്നു കീഴ്വഴക്കം. ഇതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് മാര്‍ഷല്‍മാര്‍ തന്നെയാണോ എന്ന് ഒരംഗം ഇന്നലെ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതെ ഇവര്‍ മാര്‍ഷല്‍മാര്‍ തന്നെയാണ്’ എന്നായിരുന്നു നായിഡുവിന്റെ മറുപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ