| Sunday, 31st May 2020, 9:03 am

ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കൊവിഡ്; 4 നഗരസഭാ ജീവനക്കാര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരസഭാ ഓഫീസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുംവഴി ഗര്‍ഭണിക്ക് കൊവിഡ് പോസിറ്റീവാണെന്ന അറിയിപ്പ്.

ഇതോടെ നഗരസഭയിലെ നാല് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

കുവൈറ്റില്‍ നിന്നെത്തിയ യുവതി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗര്‍ഭണിയായതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു ക്വാറന്റൈന്‍.

മെയ് 13 നാണ് യുവതി വിദേശത്തു നിന്ന് എത്തിയത്. 25 ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലമറിയാന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നായിരുന്നു അറിയിച്ചത്.

അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഇവരുെട അച്ഛന്‍ സര്‍ട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.

മകളുമായി ഓഫീസില്‍ എത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുമായി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി. സര്‍ട്ടിഫിക്കേറ്റ് വാങ്ങി മടങ്ങുംവഴിയാണ് കൊവിഡ് പോസിറ്റിവാണെന്ന വിവരം ലഭിച്ചത്.

കൊവിഡ് പോസിറ്റീവാണെന്നും ജില്ലാ ആശുപത്രിയില്‍ എത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് പറയുകയായിരുന്നു. യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃത്യസമയത്ത് ഫലം അറിയാത്തത് കൊണ്ടാണ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതെന്ന് യുവതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more