| Saturday, 23rd November 2019, 7:24 pm

അജിത്ത് പവാറിനെ ശശി തരൂര്‍ വിളിച്ചത് ഇങ്ങനെ; 'സ്നോളിഗോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങളെ ഒറ്റവാക്കില്‍ വിമര്‍ശിച്ച് ശശിതരൂര്‍.

2017 ലെ അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളോടുള്ള പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ല്‍ ഇന്നത്തെ വാക്ക് എന്ന് തലക്കെട്ട് നല്‍കി അദ്ദേഹം ട്വീറ്റ് ചെയ്ത സ്‌നോളിഗോസ്റ്റര്‍ (snollygoster)
എന്ന വാക്കാണ്  ഇപ്പോള്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നര്‍ത്ഥം വരുന്ന വാക്കാണ് ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നത്തെ വാക്ക്!
* സ്‌നോളിഗോസ്റ്റര്‍ *
നിര്‍വചനം
യുഎസ് ഭാഷ: ബുദ്ധിമാനും നയരഹിതനുമായ രാഷ്ട്രീയക്കാരന്‍
അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗം: 1845
ഏറ്റവും പുതിയ ഉപയോഗം: 26/7/17
എന്നായിരുന്നു അദ്ദേഹം 2017 ജൂലൈ 26 ന് പോസ്റ്റ് ചെയ്ത ട്വീറ്റ്

ഇതേ പോസ്റ്റ്, തിരുത്ത് ഏറ്റവും പുതിയ ഉപയോഗം: 23 നവംബര്‍ 2019, മുംബൈ എന്ന തലക്കെട്ടു നല്‍കിയാണ് അദ്ദേഹം റീട്വീറ്റ് ചെയ്തിരിക്കുന്നത്.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റത്. ഉപമുഖ്യമന്ത്രിയായി എന്‍.സി.പിയുടെ അജിത് പവാറാണ് ചുമതലയേറ്റത്.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more