| Monday, 28th March 2022, 8:50 am

ബി.ജെ.പി ആവശ്യപ്പെട്ടു, വി.ഐ.പി നേതാവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനിയെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

ബി.ജെ.പിയുടെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായിരുന്ന മുകേഷ് സഹാനിയെ പുറത്താക്കിയത്.

സഹാനി ഇനി എന്‍.ഡി.എയുടെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇക്കാര്യം രാജ്ഭവനിലേക്ക് ശുപാര്‍ശ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഖണ്ഡ് മത്സ്യജീവി സഹ്യോഗ് സമിതിയുടെ സംഘടനാ ഘടനയില്‍ കൃത്രിമം കാണിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിന് സഹാനി വലിയ നാശനഷ്ടം വരുത്തിയെന്ന് പിരിച്ചുവിടുന്നതിന് മുമ്പ് ബീഹാര്‍ ബി.ജെ.പി മേധാവി സഞ്ജയ് ജയ്സ്വാള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച, വി.ഐ.പിയില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതോടെ അത് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി.

Content Highlights: After BJP’s demand, Nitish sacks VIP chief Mukesh Sahani from Bihar Cabinet

We use cookies to give you the best possible experience. Learn more