|

എനിക്കറിയില്ല, സുശാന്ത് സിംഗിന്റെ സിനിമ കണ്ടിട്ടില്ല; സോനം കപൂറിന്റെ പഴയ വീഡിയോ വൈറല്‍; രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കു നേരെ നിരന്തര വിമര്‍ശനം ഉയരുന്നു. ആലിയ ഭട്ടിനും കരണ്‍ജോഹറിനും പിന്നാലെ നടി സോനം കപൂറിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം വരുന്നത്.

2018 ല്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ചാറ്റ് ഷോയായ കോഫീ വിത്ത് കരണില്‍ സോനം കപൂര്‍ സുശാന്തിനെ കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാവുന്നത്.

ഷോയില്‍ കരണ്‍ സോനത്തിനോട് ബോളിവുഡിലെ ആകര്‍ഷണമുള്ള നടന്‍മാര്‍ ആരൊക്കെയാണെന്ന് ചോദിക്കുകയായിരുന്നു. ഹോട്ട് ഓര്‍ നോട്ട് എന്ന റാപിഡ് ഫയര്‍ റൗണ്ടില്‍ കരണ്‍ കുറേ നടന്‍മാരുടെ പേരു പറയുകയും അവര്‍ ആകര്‍ഷണമുള്ളവരാണോ എന്ന് സോനത്തോട് ചോദിക്കുകയുമായിരുന്നു.

രണ്‍ബീര്‍ കപൂറും ഇമ്രാന്‍ ഖാനും വളരെ ആകര്‍ഷണമുള്ളവരാണെന്ന് പറഞ്ഞ സോനം സുശാന്ത് സിംഗ് എന്നു കേട്ടപ്പോള്‍ നടനെ അറിയില്ലെന്ന ഭാവമാണ് ആദ്യം കാണിച്ചത്. ഇത് കണ്ട കരണ്‍ ചിരിക്കുകയും ചെയ്തു. ആകര്‍ഷണീയനാണെന്നു കരുതുന്നു. എനിക്കറിയില്ല. ഞാനദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ല എന്നാണ് സോനം ഇതിനു ശേഷം പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടന്‍ അനില്‍ കപൂറിന്റെ മകളായതിനാലാണ് സോനം സിനിമയില്‍ എത്തിയതെന്നും സുശാന്തിനോട് നിങ്ങള്‍ കാണിച്ച മനോഭാവം ശരിയല്ലെന്നുമാണ് സോനത്തിനെതിരെ ഉയരുന്ന വിമര്‍ശനം.

സിനിമാ കുടുംബത്തിന് പുറത്തു നിന്ന് വന്ന സുശാന്തിന് തുടരെ സനിമകള്‍ നഷ്ടപ്പെട്ടിരുന്നെന്നും സുശാന്ത് സ്വജനപക്ഷ പാതത്തിന്റെ ഇരയാണെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ