ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ കേന്ദ്രം ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആഭ്യന്തര സര്‍വീസ് മെയ് നാലിനും അന്തരാഷ്ട്ര വിമാനസര്‍വീസ് ജൂണ്‍ ഒന്നിനും തുടങ്ങുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗും തുടങ്ങുന്നതായി എയര്‍ലൈന്‍ അറിയിച്ചിരുന്നു.
‘ ഇതുവരെയും ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രം ബുക്കിംഗ് ആരംഭിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു,’ ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. നേരത്തെ മെയ് നാലിനു സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോയും അറിയിച്ചിരിക്കുന്നു.
മാര്‍ച്ച് മൂന്നിനാണ് രാജ്യത്തെ ലോക്ഡൗണ്‍ അവസാനിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച് 25 ദിവസങ്ങള്‍ കഴിയവെ രാജ്യത്ത് 16365 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 488 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നല്‍കുന്ന വിവരപ്രകാരം ശനിയാഴ്ച മാത്രം 2154 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.