പ്രവാസികള്‍ക്ക് വോട്ടവകാശം: വാഗ്ദാനങ്ങളുമായി രാജ്‌നാഥ് സിങ്
India
പ്രവാസികള്‍ക്ക് വോട്ടവകാശം: വാഗ്ദാനങ്ങളുമായി രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2014, 10:28 am

[]ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശങ്ങളും പുതിയ നിക്ഷേപ സാധ്യതകളും വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ്.

ബി.ജെ.പി ഓവര്‍സീസ് ഫ്രന്റ്‌സ് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ ചടങ്ങിലാണ് പ്രവാസികള്‍ക്ക് പുതിയ വാഗ്ദാനങ്ങള്‍ സിങ് നല്‍കിയത്.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ പ്രവാസികള്‍ക്കായി വോട്ടവാകാശം സൃഷ്ട്ക്കുമെന്നും പുതിയ നിക്ഷേപ സാധ്യതകള്‍ രൂപവല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ “മിഷന്‍ 272+” പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുന്നതിന് അനുകൂലമായസാഹചര്യം സൃഷ്ടിച്ചെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി ജയക്കാന്‍ കാരണം വിദേശത്തുനിന്നുള്ള പിന്തുണയും കൊണ്ടായിരുന്നെന്ന് ബി.ജെ.പി വിദേശകാര്യ ക്ണ്‍വീനര്‍ വിജയ് ജോലി പറഞ്ഞു.

“ബി.ജെ.പി പരാജയപ്പെടാന്‍ കാരണം വിദേശ ഫണ്ടുകളുടെ അഭാവം കൊണ്ടല്ല, മറിച്ച് വിദേശ പിന്തുണയില്ലായ്മയും മൂലമാണ്.” അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവരില്‍ നിന്ന് മാത്രമേ ഫണ്ട് സ്വീകരിച്ചിട്ടൊള്ളെന്നും പാര്‍ട്ടിക്ക് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ളതായും ബി.ജെ.പി വക്താവ് നിര്‍മല സിതാരാമന്‍ പറഞ്ഞു.

പ്രവാസികളെ മറ്റൊരു മണ്ഡലത്തില്‍ നിന്നുകൊണ്ട് കാണാന്‍ ബി.ജെ.പി തയ്യാറല്ലെന്നും പക്ഷെ ഇത് നടപ്പിലാക്കുന്നതില്‍ എ.എ.പി വിജയിച്ചെന്നും സാമൂഹ്യചിന്തകന്‍ ദിപാങ്കര്‍ ഗുപ്ത പറഞ്ഞു.