| Monday, 9th May 2022, 12:27 pm

കെ.ജി.എഫ്- ആര്‍.ആര്‍.ആര്‍ തരംഗത്തിന് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന യൂത്തന്മാരുടെ ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയാകെ ഇളക്കി മറിച്ച മാസമാണ് കഴിഞ്ഞു പോയത്. മാര്‍ച്ച് അവസാനം ആര്‍.ആര്‍.ആറിലൂടെ തുടങ്ങിയ തരംഗം ഏപ്രിലില്‍ ബീസ്റ്റും കെ.ജി.എഫും തുടര്‍ന്നു. മലയാളവും ആ ഓളത്തിലൂടെ തന്നെയാണ് കടന്നു പോയത്.

വലിയ റിലീസുകളായതിനാല്‍ തന്നെ ഈ സമയത്ത് മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നില്ലായിരുന്നു. അതിന് ശേഷമിറങ്ങിയ പ്രധാന മലയാള ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാടിന്റെ മകളും ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയുമായിരുന്നു.

മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം യുവ താരങ്ങളുടെ ഒരു പിടി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

Gold: Everything you need to know about the Prithviraj - Alphonse Puthren film | The Times of India

നാരദന് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് തല്ലുമാല. ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഖാലിദ് റഹ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 20 കാരനായ മണവാളന്‍ വസീമാവാന്‍ വലിയ മേക്കോവറാണ് ടൊവിനോ നടത്തിയത്.

പത്ത് കിലോയോളം ശരീരഭാരം കുറച്ചു. മൂന്ന് ഗെറ്റപ്പുകളാണ് ഈ ചിത്രത്തില്‍ ടൊവിനോയ്ക്കുള്ളത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയാവുന്നത്.

May be an image of 2 people, people standing and outdoors

ദുല്‍ഖര്‍ സല്‍മാന്‍ നായകനായകുന്ന ഓതിരം കടകം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. പറവക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഓതിരം കടകം. ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കിംഗ് ഓഫ് കൊത്തയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ദുല്‍ഖര്‍ ചിത്രം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേ ഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്.

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാന ചെയ്ത ചിത്രമായ മഹാവീര്യരും പ്രേക്ഷകരുടെ ആകാംഷയെ ഉയര്‍ത്തുന്നുണ്ട്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. ചിത്രത്തിന്റെ പൂജ ചടങ്ങ് കഴിഞ്ഞിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മാണം.

Content Highlight: After a long hiatus of months, here are a handful of pictures of young malayalam stars coming up

We use cookies to give you the best possible experience. Learn more