| Wednesday, 8th November 2023, 5:30 pm

307 ദിവസമകലെ മൂന്നാമനായി വിരാട്; ബാബറിന്റെ സ്വപ്‌നനേട്ടത്തിന് തിരശ്ശീല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് ബാബര്‍ അസമിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ട് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

രണ്ടര വര്‍ഷത്തിലധികമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറിനേക്കാള്‍ ആറ് റേറ്റിങ് പോയിന്റ് അധികം നേടിയാണ് ഗില്‍ ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നിരിക്കുന്നത്.

824 റേറ്റിങ്ങോടെയാണ് പാക് നായകന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുന്നത്. ഇതോടെ 951 ദിവസം നീണ്ടുനിന്ന ബാബറിന്റെ സ്വപ്‌നതുല്യമായ യാത്രക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

ഇതോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായി ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ആറാമത് താരം എന്ന റെക്കോഡും ബാബറിന് നഷ്ടമായിരിക്കുകയാണ്.

2021 ഏപ്രില്‍ 14നാണ് ബാബര്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടായിരുന്നു ബാബറിന്റെ റെക്കോഡ് നേട്ടം.

ഐ.സി.സി റാങ്കിങ്ങില്‍ ഏറ്റവുമധികം ദിവസം തുടര്‍ച്ചയായി ഒന്നാം റാങ്ക് നിലനിര്‍ത്തിയ താരങ്ങള്‍

(താരം – രാജ്യം – ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസം എന്നീ ക്രമത്തില്‍)

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 1,748

മൈക്കല്‍ ബെവന്‍ – ഓസ്‌ട്രേലിയ – 1,259

വിരാട് കോഹ്‌ലി – ഇന്ത്യ – 1,258

ഡീന്‍ ജോണ്‍സ് – ഓസ്ട്രലിയ – 1.146

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 1,049

ബാബര്‍ അസം – വെസ്റ്റ് ഇന്‍ഡീസ് – 951

അതേസമയം, ഓള്‍ ടൈം ഏകദിന റാങ്കിങ്ങില്‍ ബാബര്‍ അസം 13ാം സ്ഥാനത്ത് തുടരുകയാണ്. 2022ല്‍ നേടിയ 898 റേറ്റിങ്ങിന്റെ ബലത്തിലാണ് ബാബര്‍ 13ാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. 935 റേറ്റിങ്ങോടെ സര്‍ വിവ് റിച്ചാര്‍ഡ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനം അടക്കി ഭരിക്കുന്നത്.

പുതിയ റാങ്കിങ്ങില്‍ 830 എന്ന റേറ്റിങ്ങോടെയാണ് ഗില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമിനേക്കാള്‍ ആറ് റേറ്റിങ് പോയിന്റാണ് ഗില്ലിന് അധികമായുള്ളത്.

ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത് ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും ഇതോടെ ശുഭ്മന്‍ ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരം.

Content Highlight:  After 951 days, Babar Azam has dropped out of the top spot in the ICC rankings

Latest Stories

We use cookies to give you the best possible experience. Learn more