ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചരിത്രം ആവര്‍ത്തിച്ച് ജുറാസിക് പാര്‍ക്. കൊവിഡ് വ്യാപകമായി പടര്‍ന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സിനിമാ തിയറ്റുകള്‍ അടച്ചിരുന്നു. വൈറസ് വ്യാപനം നടയുന്നതിന്റെ ഭാഗമായി ആളുകള്‍ തിയറ്റര്‍ എക്‌സപീരിയന്‍സിന് തത്ക്കാലം വിടനല്‍കുകയും ഡ്രൈവ് ഇന്‍ തിയറ്റര്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഒരു ഘട്ടത്തിലാണ് സിനിമാ മേഖലയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ജുറാസിക് പാര്‍കിന്റെ പ്രദര്‍ശനം.
ഏറെ നാളത്തെ അടച്ചിടലിന് ശേഷം അമേരിക്കയിലെ ചില സിനിമാ ഹാളുകള്‍ തുടര്‍ന്നിട്ടുണ്ട്. തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ കളിക്കാന്‍ തിരഞ്ഞെടുത്ത സിനിമകള്‍ ഒരുകാലത്ത് ആരാധ ഹൃദയങ്ങള്‍ കീഴടക്കിയ ജുറാസിക് പാര്‍ക് പോലുള്ള ക്ലാസിക്ക് സിനിമകളാണ്.
ആശ്വസിക്കാന്‍ വകയുള്ള വരുമാനം ജുറാസിക് പാര്‍ക്കിന്റെ പ്രദര്‍ശനത്തിലൂടെ ലഭിച്ചെന്നാണ് വിവരങ്ങള്‍.
വാരാന്ത്യ ബോക്‌സോഫീസില്‍ ജുറാസിക് പാര്‍ക്ക് 517,000 ഡോളര്‍ നേടിയതായി ഡെഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ജുറാസിക് പാര്‍ക്കിന്റെ ഈ നേട്ടത്തെ വിലയിരുത്തത്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനത്തില്‍ 1993 ജൂണില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം നടത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്.
അതേസമയം, രണ്ടാമത്തെ സ്ലോട്ട് എടുത്തത് മറ്റൊരു സ്പില്‍ബര്‍ഗ് ചിത്രമായ ജാസ് ആണ്, ഇത് ബോക്‌സ് ഓഫീസില്‍ 516,000 ഡോളര്‍ നേടി.
ഇന്‍വിസിബിള്‍ മാന്‍ 383,000 ഡോളറും ട്രോള്‍സ് വേള്‍ഡ് ടൂര്‍ 275,000 ഡോളറും നേടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.