ഭോപ്പാല്‍: ഭോപ്പാലിലെ ഓകാരേശ്വര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ നടത്തിയ ജലസത്യാഗ്രഹം വിജയത്തില്‍. ജലനിരപ്പ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ഗ്രാമീണര്‍ 17 ദിവസമായി തുടരുന്ന സമരത്തില്‍ നിന്നും പിന്‍വാങ്ങി. ജലനിരപ്പ് 189 മീറ്ററാക്കി കുറക്കാമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിരിക്കുന്നത്.[]
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ ഇന്ദിരാ സാഗര്‍ സ്വദേശികളാണ് പുതിയ സമരമുറയുമായി രംഗത്തെത്തിയത്. ഗോഗാല്‍ഗൗണിലെയും സമീപപ്രദേശികളിലുയുമായി 51 കുടുംബങ്ങളാണ് കഴിഞ്ഞ 17 ദിവസമായി സമരം ചെയ്യുന്നത്. ഇവര്‍ക്ക് പിന്തുണയേകിക്കൊണ്ട് നൂറോളം ഗ്രാമങ്ങളിലെ ഗ്രാമീണരും രംഗത്തെത്തിയിരുന്നു.
ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണ്. കൂടാതെ ജനങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നതും പരിഗണിക്കും. കാര്യങ്ങള്‍ മനസിലാക്കുന്നതിനായി മൂന്നംഗ മന്ത്രിസംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് പറഞ്ഞു.
നര്‍മ്മദ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകരും ഗ്രാമീണരുമുള്‍പ്പെടെയാണ് സമരത്തില്‍ പങ്കെടുത്തത്. ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ സൗകര്യങ്ങളും നല്‍കാതെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തരുതെന്നായിരുന്നു ഇവരുടെ ആവശ്യം. അഞ്ച് ഏക്കര്‍ സ്ഥലവും 2.5 ലക്ഷം രൂപയും നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്നും മരണംവരെ സമരം ചെയ്യുമെന്നും ഗ്രാമീണര്‍ വ്യക്തമാക്കിയിരുന്നു.
വെള്ളത്തില്‍ നിന്ന് തൊലികള്‍ അടര്‍ന്നിട്ടും ശരീരം മരവിച്ചിട്ടും ഇവര്‍ സമരത്തില്‍ നിന്ന് പിന്തിരിയാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.
അതേസമയം, തങ്ങളുടെ ആവശ്യം ഭാഗികമായി മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്നാണ് ഗ്രാമീണര്‍ പറയുന്നത്.