| Saturday, 10th February 2018, 5:16 pm

ധോണി അന്ന് ഏറ്റെടുത്തത് ഏറ്റവും വലിയ വെല്ലുവിളി; കോഹ്‌ലിയും സമാന പാതയിലെന്ന് അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത് വഴി മഹേന്ദ്ര സിംഗ് ധോണി വലിയൊരു വെല്ലുവിളിയാണ് സ്വീകരിച്ചതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. സീനിയര്‍ താരങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അതില്‍ ധോണി വിജയിച്ചുവെന്നും അഫ്രീദി പറഞ്ഞു.

ധോണിയുടെ കീഴില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. നിലവിലെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും ധോണിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

” വളരെ അഗ്രസീവായ താരമാണ് വിരാട്. അദ്ദേഹത്തിന്റെ പ്രകടനം ടീമിന് വലിയ മുതല്‍ക്കൂട്ടാണ്.”

ഇന്ത്യയില്‍ കളിക്കുകയെന്നത് മികച്ച അനുഭവമാണ്. ഇന്ത്യയില്‍ ക്രിക്കറ്റാണ് മതം. ഇന്ത്യക്കാര്‍ക്ക് പാക് താരങ്ങളോടും വലിയ മതിപ്പാണുള്ളത്”

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിഫൈനലിലെത്തിയത് അഫ്രീദിയുടെ നായകത്വത്തിന് കീഴിലായിരുന്നു.

We use cookies to give you the best possible experience. Learn more