കേപ്ടൗണ്‍: ഇസ്രഈലിന് നിരീക്ഷണപദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു.
യൂണിയനിലെ 55 അംഗരാജ്യങ്ങള്‍ക്കിടയില്‍ തീരുമാനത്തിനെതിരെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് നിരീക്ഷണ പദവി (Observer Status) സസ്‌പെന്‍ഡ് ചെയ്യാനുള്ള പുതിയ തീരുമാനം.
”ഇസ്രഈല്‍ വിഷയം നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രശ്‌നം പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും,” യൂണിയന്‍ പ്രതിനിധി എ.എഫ്.പിയോട് പ്രതികരിച്ചു.
ആറംഗ കമ്മിറ്റിയെയാണ് വിഷയം പഠിക്കാനായി നിയോഗിച്ചിരിക്കുന്നത്.
പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (Democracy for the Arab World Now -DAWN) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ലിയ വിറ്റ്‌സണ്‍ ആഫ്രിക്കന്‍ യൂണിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.
The @_AfricanUnion has done the right thing to suspend #Israel in line with member state obligations under the Apartheid Convention. It would be particularly grotesque for Africa, which understands well the scourge of apartheid, to grant an apartheid state privileges and status. https://t.co/yNdmnfOe6t
— Sarah Leah Whitson (@sarahleah1) February 6, 2022
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ തലവനായ മൗസ ഫകി മഹമത് ഇസ്രഈലിന് യൂണിയനില്‍ നിരീക്ഷണ പദവി അനുവദിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നു ഈ തീരുമാനം.