അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയായിരുന്നു.
ഇപ്പോഴിതാ ദൃശ്യം 2 വിനെ പുകഴ്ത്തിക്കൊണ്ട് ആഫ്രിക്കന്‍ ബ്‌ളോഗര്‍ ഫീഫി അദിന്‍ക്രാ രംഗത്തെത്തിയിരിക്കുകയാണ്. ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നുകൊള്ളാനും പ്രൊഫസറേക്കാള്‍ ജീനിയസാണ് ദൃശ്യത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെന്നുമാണ് ഫീഫി അദിന്‍ക്രാ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യം 3നായി താന്‍ കാത്തിരിക്കുകയാണെന്നും ഫീഫി പറഞ്ഞു. ദൃശ്യത്തിലെ ലൊക്കേഷന്‍ ഫോട്ടോയും ഫീഫി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘാന സ്വദേശിയാണ് ഫീഫി അദിന്‍ക്രാ.
ഫെബ്രുവരി 18നാണ് ആമസോണ്‍ പ്രൈമില്‍ ഇന്ത്യയില്‍ ചിത്രം റിലീസായത്. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: African blogger Fiifi Adinkara praises Drishyam and Georgekkutty