[] നൈറോബി: ലോകത്തുടനീളം എയ്ഡ്‌സ് രോഗികളില്‍ കൂടുതലും പുരഷന്മാരാണെങ്കിലും ആഫ്രിക്കയിലെ സ്ഥിതി മറിച്ചാണ്. ആഫ്രിക്കയിലെ എയ്ഡ്‌സ് രോഗികളില്‍ അറുപത് ശതമാനവും സ്ത്രീകളാണ്.
മലിനമായ പുഴവെള്ളത്തിന്റെ ഉപയോഗം മൂലം ലൈംഗികാവയവങ്ങള്‍ക്ക് പിടിപെടുന്ന ബില്‍ഹാര്‍സിയ അഥവാ ഒച്ച് പനി ആണ് ഇവരെ എയ്ഡ്‌സ് എന്ന രോഗത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാനിയെന്ന് ദക്ഷിണാഫ്രിക്കയില്‍ സേവന രംഗത്തുള്ള നോര്‍വീജിയന്‍ സംഘം പറയുന്നു.
പുഴവെള്ളത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അണുക്കളെ പ്രതിരോധിക്കാന്‍ കുറഞ്ഞ ചെലവില്‍ പ്രതിവിധി ഉണ്ടെങ്കിലും ഉപയോഗം കുറവാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചുരുങ്ങിയത് 20 കോടി ആഫ്രിക്കാര്‍ക്ക് രോഗമുള്ളതായാണ് കണക്ക്.