“ആത്മീയത കച്ചവടമാകുകയും, മതങ്ങള്‍ അന്ധമായ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ആവുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയെ, ഒരു അന്യഗ്രഹ ജീവിയിലൂടെ വെളിപ്പെടുതുകയാണ് പീ.കെ. ആള്‍ ദൈവ രാഷ്ട്രീയത്തെയും അതിന്റെ ഉള്ളറകളിലെ കച്ചവട ഉദ്ദേശങ്ങളെയും നിഷ്‌കളങ്കമായ ചോദ്യങ്ങളിലൂടെയും കണ്ടു പിടിത്തങ്ങളിലൂടെയും പൊളിച്ചടുക്കുന്ന ഈ സിനിമ, അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഒരുപക്ഷെ വിവാദങ്ങള്‍ക്ക് വഴി തെളിചെക്കാം.” നസീല്‍ വോയ്‌സി എഴുതുന്നു…
ഒരേ സമയം വളരെ പൊളിറ്റിക്കലും അതേസമയം ആസ്വാദനത്തിന്റെ അഥവാ entertainment ന്റെ എല്ലാ തലവും ഉള്‍ക്കൊള്ളുന്ന ഒരു സിനിമ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, പീ.കെ എന്ന ദ്രിശ്യാ അനുഭവം നഷ്ടപ്പെടുത്താതിരിക്കുക. വിശ്വാസത്തിന്റെ പേരിലുള്ള കള്ള മുഖങ്ങളെ നേരിട്ട് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു ഈ ചിത്രം. ഒരു നിമിഷം പോലും വെറുതെ കളയാന്‍ ഇല്ലാത്ത, ഒരു സീന്‍ പോലും ഒഴിവാക്കാന്‍ തോന്നാത്ത സിനിമകള്‍ വളരെ അപൂര്‍വമായെ സംഭവിക്കാറുള്ളൂ. പീ.കെ തീര്‍ച്ചയായും അത്തരത്തില്‍ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്ന് തന്നെയാണ്.
ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിരാനി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ പീ.കെ. പ്രതീക്ഷകളെ എല്ലാം തന്നെ തൃപ്തിപ്പെടുത്തുന്ന,ഒരുപക്ഷെ അതിനേക്കാള്‍ മേലെ പോകുന്ന ഒരു സിനിമയാകുന്നത്, അതിന്റെ കെട്ടിലും മട്ടിലും മാത്രമല്ല; മറിച്ച്, വരികള്‍ക്കിടയിലൂടെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന “ഭക്തി” രാഷ്ട്രീയത്തിലൂടെ കൂടിയാണ്.
ആത്മീയത കച്ചവടമാകുകയും, മതങ്ങള്‍ അന്ധമായ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ആവുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയെ, ഒരു അന്യഗ്രഹ ജീവിയിലൂടെ വെളിപ്പെടുതുകയാണ് പീ.കെ. ആള്‍ ദൈവ രാഷ്ട്രീയത്തെയും അതിന്റെ ഉള്ളറകളിലെ കച്ചവട ഉദ്ദേശങ്ങളെയും നിഷ്‌കളങ്കമായ ചോദ്യങ്ങളിലൂടെയും കണ്ടു പിടിത്തങ്ങളിലൂടെയും പൊളിച്ചടുക്കുന്ന ഈ സിനിമ, അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഒരുപക്ഷെ വിവാദങ്ങള്‍ക്ക് വഴി തെളിചെക്കാം.
കുറച്ചു കാലം മുമ്പ് പുറത്തിറങ്ങിയ, അക്ഷയ് കുമാര്‍ ദൈവമായി പ്രത്യക്ഷപ്പെട്ട ഉമേഷ് ശുക്ലയുടെ “ഓ മൈ ഗോഡ്” എന്ന സിനിമയുമായി ഉള്ളടക്കടത്തില്‍ എവിടെയോ ഒരു ചെറിയ സാമ്യം ഉണ്ടെങ്കില്‍ കൂടി, രാജ് കുമാര്‍ ഹിരാനി എന്ന സംവിധായകന്റെ കയ്യടക്കതിലും, ആമിര്‍ ഖാന്‍ എന്ന നടന്റെ അസാധ്യമായ പ്രകടനത്തിലും പീ.കെ. ഒരു നല്ല ചലച്ചിത്രത്തിന്റെ പുതിയ അനുഭവമാകുന്നു.
അന്യഗ്രഹ ജീവിയിലൂടെ ആണെങ്കിലും, ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ എല്ലാം, നേരിട്ടുള്ളതും ചൂഷണം ചെയ്യപെടുന്ന മനസ്സുകള്‍ ചോദിക്കാന്‍ തല്പ്പര്യപ്പെടുന്നതും ആകുന്നതിലൂടെ, മതങ്ങള്‍ക്ക് കോടി നിറം പകരുന്ന ഏതാണ്ട് എല്ലാ “കഠിന” വിശ്വാസികളെയും ഈ സിനിമ ലക്ഷ്യം വെക്കുന്നു എന്ന് പറയാം. അധികാരവും ഭക്തിയും ഒന്ന് ചേരുമ്പോള്‍, മതം രാഷ്ട്രീയമാവുമ്പോള്‍ ഇത്തരം ചോദ്യം ചെയ്യലുകളും വെളിപ്പെടുത്തലുകളും വിവാദമാവുക സ്വാഭാവികം.
കുറച്ചു കാലം മുമ്പ് പുറത്തിറങ്ങിയ, അക്ഷയ് കുമാര്‍ ദൈവമായി പ്രത്യക്ഷപ്പെട്ട ഉമേഷ് ശുക്ലയുടെ “ഓ മൈ ഗോഡ്” എന്ന സിനിമയുമായി ഉള്ളടക്കടത്തില്‍ എവിടെയോ ഒരു ചെറിയ സാമ്യം ഉണ്ടെങ്കില്‍ കൂടി, രാജ് കുമാര്‍ ഹിരാനി എന്ന സംവിധായകന്റെ കയ്യടക്കതിലും, ആമിര്‍ ഖാന്‍ എന്ന നടന്റെ അസാധ്യമായ പ്രകടനത്തിലും പീ.കെ. ഒരു നല്ല ചലച്ചിത്രത്തിന്റെ പുതിയ അനുഭവമാകുന്നു.
സബ് ടൈറ്റില്‍ ഉള്ള ഒരു ഹിന്ദി സിനിമ കണ്ടു, കേരളത്തിലെ ഉള്‍നാടിലെ ഒരു തിയേറ്ററില്‍, സിനിമക്കൊടുവില്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു എന്നത് തന്നെയാണ് പീ.കെ. എന്ന സിനിമക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല നിരൂപണം. അത് ആ സിനിമയുടെ താരപരിവേഷം കൊണ്ടോ, സാങ്കേതിക തികവ് കൊണ്ടോ മാത്രമല്ല, മറിച്ച് അത് പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം കൊണ്ട് കൂടിയാണ്.
ദൃശ്യഭംഗി കൊണ്ടും, സാങ്കേതിക മികവു കൊണ്ടും ഏറെ മുന്നിട്ടു നില്ക്കുന്ന പീ.കെ ഒരു ഡയലോഗ് പോലും വെറുതെ പറഞ്ഞുപോകുന്നില്ല. എലാം കൊള്ളേണ്ടിടത്ത് പാഞ്ഞ് കൊള്ളുന്നു. വെള്ള നിറത്തിന്റെ മറവില്‍, സംഗീതത്തിന്റെ ആലസ്യതയില്‍, തുപ്പലും കാല്‍പ്പാദവും പവിത്രമാകുന്ന “ആശ്രമ” തട്ടിപ്പുകളേയും “പുണ്യ” രത്‌നങ്ങളെയും നിഷ്‌കളങ്കമായ ദൈവിക കാഴ്ചപ്പാടുകള്‍ കൊണ്ടും സംശയങ്ങള്‍ കൊണ്ടും നേരിടുന്ന പീ.കെ, എതിര്‍വശത്തെ പൊള്ളയായ വിശ്വാസ സംഹിതകളെയും പോളിച്ചടുക്കുന്നുണ്ട്. അതോടൊപ്പം തന്നെ, പ്രണയത്തിന്റെയും, നിഷ്‌കളങ്കതെയുടെയും അടയാളങ്ങളും, ലളിതമായ തമാശകളുടെ മേമ്പൊടിയും ഒട്ടും മുഴച്ചു നില്‍ക്കാതെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.
ആമിര്‍ ഖാനെ പോലെ തന്നെ, ജഗ്ഗു എന്നാ കഥാപാത്രത്തിലൂടെ നായികയായ അനുഷ്‌ക ശര്‍മ്മയും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. രാജസ്ഥാനി ഗ്രാമീണന്‍ ആയി, കഥയുടെ ഒരു ചെറിയ ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന സഞ്ജയ് ദത്ത്, സിനിമയുടെ താരപരിവേഷം മാത്രമല്ല, ആസ്വാദനവും കൂട്ടുന്നു.