| Wednesday, 4th August 2021, 1:05 pm

താലിബാനെതിരെ 'അല്ലാഹു അക്ബര്‍'; തെരുവുകളിലും മട്ടുപ്പാവുകളിലും മുഴങ്ങി അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ‘ദൈവം മഹാനാണ്’ അഫ്ഗാന്‍ നഗരങ്ങളില്‍ വൈകുന്നേരമായാല്‍ അലയടിക്കുന്ന ശബ്ദമാണിത്, ‘അല്ലാഹു അക്ബര്‍.’

കാബൂളില്‍ അഫ്ഗാന്‍ പ്രതിരോധ മന്ത്രിയുടെ വസതിക്ക് സമീപം നടന്ന തീവ്രവാദ ആക്രമണത്തിനു ശേഷമാണ് അഫ്ഗാന്‍ ജനതയുടെ ഈ പിന്തുണ പ്രഖ്യാപിക്കല്‍ മാധ്യമശ്രദ്ധ നേടിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അഫ്ഗാന്‍ സൈന്യത്തിനും സര്‍ക്കാരിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇത്തരത്തിലുള്ള ‘അല്ലാഹു അക്ബര്‍’ വിളികള്‍ ഉയരുന്നുണ്ട്. വൈകുന്നേരമായാല്‍ തെരുവുകളിലും വീടുകളുടെ മുകളില്‍ കയറിയുമാണ് ജനം തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്നത്.

ഈ ചെറുത്തുനില്‍പ്പിന് വര്‍ഷങ്ങളുടെ പാരമ്പര്യം പറയാന്‍ ഉണ്ട്. 1980കളില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ സോവിയറ്റ് സൈന്യത്തിനും സര്‍ക്കാരിനുമെതിരെ ജനം ഒന്നിച്ചത് ‘അല്ലാഹു അക്ബര്‍’ വിളികളോടെ ആയിരുന്നു.

അന്നത്തെ മുസ്‌ലിം വിരുദ്ധ സര്‍ക്കാരിനെതിരെ പ്രയോഗിച്ച ചെറുത്തുനില്‍പ്പ് തന്ത്രമാണ് ഇന്ന് താലിബാനെതിരേയും പ്രയോഗിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഈ വിളികള്‍ തങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിക്കല്‍ ആണെന്നാണ് താലിബാന്‍ അവകാശവാദം. എന്നാല്‍ അഫ്ഗാന്‍ ജനതയ്ക്കിടയിലുള്ള താലിബാന്‍ വിരുദ്ധതയാണ് ‘ദൈവം മഹാനാണ്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അവിടുത്തെ ജനം തെളിയിക്കുന്നത്.

ഒന്നൊന്നായി ഓരോ പ്രദേശവും പിടിച്ചടക്കുമ്പോളും താലിബാന് തലവേദന ആവുന്നതും തിരിച്ചടികളിലും അഫ്ഗാന്‍ സര്‍ക്കാരിനും സൈന്യത്തിനും ഊര്‍ജമാകുന്നതും ഈ ‘അല്ലാഹു അക്ബര്‍’ വിളികളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghans chant ‘Allahu Akbar’ in defiant protests against Taliban

We use cookies to give you the best possible experience. Learn more