കങ്കാരുക്കളെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍!
Sports News
കങ്കാരുക്കളെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 9:56 am

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയക്കെതിരെ 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അര്‍നോസ് വാലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.

ആവേശകരമായ മത്സരത്തില്‍ അവസാന ഓവറില്‍ 24 റണ്‍സായിരുന്നു ഓസീസിന് വിജയിക്കാന്‍ വേണ്ടത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട കങ്കാരുപ്പടക്ക് ആദം സാംപ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ പന്ത് സാംപ കവറിലേക്ക് ഉയര്‍ത്തി അടിച്ചതും മുഹമ്മദ് നബി താരത്തെ കയ്യിലൊതുക്കുകയായിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ ഗുല്‍ബാദിന്‍ നായിബിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയക്ക് എതിരെ കിടിലന്‍ വിജയം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ഓപ്പണര്‍ ട്രാവല്‍സ് ഹെഡിനെ ഗോള്‍ഡന്‍ ഡക്ക് ആയിട്ടാണ് അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ നവീന്‍ ഉല്‍ ഹക്ക് പറഞ്ഞയച്ചത്. തുടര്‍ന്ന് തുടര്‍ന്ന് ഡേവിഡ് വാര്‍ണറെ മൂന്ന് റണ്‍സിന് മുഹമ്മദ് നബിയും പറഞ്ഞയച്ചു.

പിന്നീട് 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാഷിനെ പുറത്താക്കാനും നവീന്‍ തന്നെ കളത്തില്‍ ഇറങ്ങി. ഓസീ വേണ്ടിഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വന്നത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. 41 പന്തില്‍ 59 റണ്‍സ് നേടിയാണ് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ഗുല്‍ബാദിന്റെ തകര്‍പ്പന്‍ ബൗളില്‍ റഹ്‌മാനുള്ളയുടെ കയ്യില്‍ ആവുകയായിരുന്നു മാക്‌സി. ശേഷം സ്റ്റോവിസിന് ഗുല്‍ബാദിന്‍ 11 റണ്‍സിന് പുറത്താക്കിയപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ഗുല്‍ബാദിന്‍ നാല് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് വേണ്ടി നേടിയപ്പോള്‍ നവീന്‍ മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി മുഹമ്മദ് നബി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. 49 പന്തില്‍ നാല് വീതം ഫോറുകളും സിക്സുകളും ഉള്‍പ്പെടെ 60 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. മറുഭാഗത്ത് 48 പന്തില്‍ 51 റണ്‍സാണ് സദ്രാന്‍ നേടിയത്. ആറ് ഫോറുകളാണ് സദ്രാന്‍ നേടിയത്.

ഓസ്ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ആദം സാംപ രണ്ട് വിക്കറ്റും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കിയത്. ടി-ട്വന്റി ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് കളിയില്‍ ഹാട്രിക് നേടുന്ന താരമാകാനും കമ്മിന്‍സിന് സാധിച്ചു.

 

Content highlight: Afghanistan Won Against Australia In T20 World Cup 2024